Football

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്ക് സമനില; ബയേണിനോട് തോറ്റ് ചെല്‍സി

ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ നപ്പോളിയാണ് ബാഴ്‌സലോണയെ 1-1 സമനിലയില്‍ പിടിച്ചത്.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്ക് സമനില; ബയേണിനോട് തോറ്റ് ചെല്‍സി
X

സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ പ്രതീക്ഷകളെ പിടിച്ചു കെട്ടി നപ്പോളിയും ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ബയേണും. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ നപ്പോളിയാണ് ബാഴ്‌സലോണയെ 1-1 സമനിലയില്‍ പിടിച്ചത്. മല്‍സരത്തില്‍ മെര്‍ട്ടെന്‍സിന്റെ ഗോളില്‍ 30ാം മിനിറ്റില്‍ നപ്പോളിയാണ് ലീഡ് നേടിയത്. തുടര്‍ന്ന് ഒരു സമനില ഗോളിന് കറ്റാലന്‍സ് ശ്രമിച്ചുവെങ്കിലും രണ്ടാം പകുതിയിലെ 57ാം മിനിറ്റ് വരെ അവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നു.

നെല്‍സണ്‍ സെമെഡോയുടെ ക്രോസില്‍ നിന്ന് ഗ്രീസ്മാനാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. തുടര്‍ന്ന് ലീഡിനായുള്ള ഒരു ഗോളിന് ബാഴ്‌സ പരിശ്രമിച്ചെങ്കിലും ആ ഉദ്യമം നടന്നില്ല. ഇറ്റലിയില്‍ സമനില പിടിച്ച ബാഴ്‌സയ്ക്ക് ഇനി ഹോം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്. മാര്‍ച്ച് 18നാണ് രണ്ടാം പാദ മല്‍സരം. അതിനിടെ 89ാം മിനിറ്റില്‍ ആര്‍തുര്‍ വിദാലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. നപ്പോളി താരം ഫാബിയന്‍ റൂസിനെ തള്ളിയതിനെ തുടര്‍ന്നാണ് വിദാലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.

ഇംഗ്ലിഷ് ക്ലബ്ബ് ചെല്‍സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചത്. ലണ്ടനില്‍ നടന്ന മല്‍സരത്തില്‍ ഗന്‍ബ്രി (51, 54) ഇരട്ട ഗോള്‍ നേടി. ലെവന്‍ഡോസ്‌കി (76) മൂന്നാം ഗോള്‍ നേടി. ചെല്‍സിയെ നിലം പരിശാക്കുന്ന പ്രകടനമാണ് ബയേണ്‍ സ്റ്റാംഫോഡില്‍ നടത്തിയത്. മൂന്ന് ഗോള്‍ വഴങ്ങിയ ചെല്‍സിക്ക് ജര്‍മ്മനിയില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം നേടിയാല്‍ മാത്രമേ ക്വാര്‍ട്ടര്‍ പ്രവേശിക്കാനാവൂ.


Next Story

RELATED STORIES

Share it