ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അവസാന നിമിഷവും ട്വിസ്റ്റ്; ഗ്രീസ്മാന്‍ വീണ്ടും അത്‌ലറ്റിക്കോയില്‍
സാമ്പത്തിക മാന്ദ്യം സാരമായി ബാധിച്ച ബാഴ്‌സ ഈ സീസണില്‍ വില്‍ക്കുന്ന 11ാമത്തെ താരമാണ് ഗ്രീസ്മാന്.
BY FAR1 Sep 2021 6:22 AM GMT

X
FAR1 Sep 2021 6:22 AM GMT
മാഡ്രിഡ്: ഈ സീസണില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അവസാന നിമിഷവും ട്വിസ്റ്റ്. അവസാന നിമിഷം ബാഴ്‌സലോണയുടെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍ തന്റെ പഴയ ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് ചേക്കേറിയത്. ഒരു വര്‍ഷത്തെ ലോണിലാണ് താരം തന്റെ മുന്‍ ക്ലബ്ബിലേക്ക് പോയത്. 2019ല്‍ ബാഴ്‌സയിലെത്തിയ ഗ്രീസ്മാന് കറ്റാലന്‍സിന്റെ് കൂടെ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. 102 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്കായി 35 ഗോള്‍ നേടിയിട്ടുണ്ട്. നേരത്തെ ഗ്രീസ്മാന്‍ ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള പലായനത്തോടെ ഗ്രീസ്മാന്‍ ബാഴ്‌സയില്‍ നിലനില്‍ക്കുമെന്നാണ് കരുതിയത്. സാമ്പത്തിക മാന്ദ്യം സാരമായി ബാധിച്ച ബാഴ്‌സ ഈ സീസണില്‍ വില്‍ക്കുന്ന 11ാമത്തെ താരമാണ് ഗ്രീസ്മാന്.
Next Story
RELATED STORIES
ചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMT