Football

അന്‍സു ഫാത്തിക്ക് ശസ്ത്രക്രിയ; മാസങ്ങളോളം പുറത്ത്

ഫാത്തി 10 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.

അന്‍സു ഫാത്തിക്ക് ശസ്ത്രക്രിയ; മാസങ്ങളോളം പുറത്ത്
X



ക്യാംപ് നൗ: ബാഴ്‌സലോണയുടെ യുവതാരം അന്‍സു ഫാത്തിക്ക് ശസ്ത്രക്രിയ. ഇന്നാണ് താരത്തിന് ശസ്ത്രക്രിയ. റയല്‍ ബെറ്റിസിനെതിരായ മല്‍സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും ക്ലബ്ബ് നേരത്തെ അറിയിച്ചിരുന്നു. 18 കാരനായ ഫാത്തിയുടെ പരിക്ക് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാവും. സ്‌പെയിനിന്റെ ദേശീയ താരം കൂടിയായ ഫാത്തി രണ്ട് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണില്‍ ബാഴ്‌സയ്ക്കായി മികച്ച ഫോമില്‍ കളിക്കുന്ന ഫാത്തി 10 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.






Next Story

RELATED STORIES

Share it