ഡി മരിയക്ക് ഡബിള്‍; പി എസ്ജിക്കും സിറ്റിക്കും സ്വപ്‌ന തുടക്കം

ഉക്രെയ്ന്‍ ക്ലബ്ബ് ശക്തറിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയിച്ചത്. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ മഹറെസും (24), ഗുണ്ടോനു(38)മാണ് സിറ്റിയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 76ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും ലീഡ് മൂന്നാക്കി ജയം ഉറപ്പിച്ചു.

ഡി മരിയക്ക് ഡബിള്‍; പി എസ്ജിക്കും സിറ്റിക്കും സ്വപ്‌ന തുടക്കം

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ തുടക്കം.ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി കടപുഴക്കിയത്. 14, 33 മിനിറ്റുകളില്‍ ഡി മരിയ നേടിയ ഗോളുകളാണ് ഫ്രഞ്ച് ക്ലബ്ബിന് ജയം നല്‍കിയത്. ഇഞ്ചുറി ടൈംമില്‍ മേയുനിര്‍ മൂന്നാം ഗോളും നേടി. നെയ്മര്‍, എംമ്പാപ്പെ , കവാനി എന്നീ പ്രമുഖരുടെ കുറവ് ടീമിനെ ഒരു തരത്തിലും ബാധിച്ചില്ല. റയല്‍ പ്രതിരോധത്തിന് മേല്‍ തുടക്കം മുതലേ പിഎസ്ജി ആധിപത്യം നേടി. ബെന്‍സിമ, ബെയ്ല്‍, ഹസാര്‍ഡ്, ഹമാസ് എന്നീ വമ്പന്‍മാരുണ്ടായിട്ടുണ്ടും റയലിന് പാരിസില്‍ പിഎസ്ജിക്കെതിരേ ഒരുവസരത്തിലും മുന്നില്‍ നില്‍ക്കാനായില്ല.

ഉക്രെയ്ന്‍ ക്ലബ്ബ് ശക്തറിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയിച്ചത്. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ മഹറെസും (24), ഗുണ്ടോനു(38)മാണ് സിറ്റിയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 76ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും ലീഡ് മൂന്നാക്കി ജയം ഉറപ്പിച്ചു.


RELATED STORIES

Share it
Top