Football

നേഷന്‍സ് ലീഗ്; ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് ക്രൊയേഷ്യ

ആദ്യ മല്‍സരങ്ങളില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തോല്‍വി നേരിട്ടിരുന്നു.

നേഷന്‍സ് ലീഗ്; ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് ക്രൊയേഷ്യ
X

പാരിസ്: നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് ക്രൊയേഷ്യ. നേഷന്‍സ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തിലാണ് ഫ്രാന്‍സിനെ 1-1 സമനിലയില്‍ ക്രൊയേഷ്യ പിടിച്ചുകെട്ടിയത്. 52ാം മിനിറ്റില്‍ യുവന്റസ് താരം അഡ്രിയാന്‍ റാബിയോട്ട് ആണ് ഫ്രാന്‍സിന് ലീഡ് നല്‍കിയത്. എന്നാല്‍ ഏഴ് മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ ആന്‍ഡ്രജ് ക്രാമാരിക്കിലൂടെ സമനില പിടിച്ചു. കിലിയന്‍ എംബാപ്പെ, കരീം ബെന്‍സിമ എന്നിവരില്ലാതെയാണ് ഫ്രഞ്ച് പട ഇന്നിറങ്ങിയത്. ആദ്യ മല്‍സരങ്ങളില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തോല്‍വി നേരിട്ടിരുന്നു.




Next Story

RELATED STORIES

Share it