ജപ്പാനെ നിലംപരിശാക്കി കോപ്പയില്‍ ചിലി ജയത്തോടെ തുടങ്ങി

എതിരില്ലാത്ത നാല് ഗോളിനാണ് ചിലി ജപ്പാനെ തകര്‍ത്തത്. എറിക് പുള്‍ഗാര്‍(41), എഡ്വാര്‍ഡോ വാര്‍ഗാസ്(54, 83), അലക്‌സ് സാഞ്ചസ്(82) എന്നിവരാണ് ചിലിക്കായി വല കുലുക്കിയത്.

ജപ്പാനെ നിലംപരിശാക്കി കോപ്പയില്‍ ചിലി ജയത്തോടെ തുടങ്ങി
സാവോ പോളോ: രണ്ടു തവണ കോപ്പാ ചാംപ്യന്‍മാരായ ചിലി ജപ്പാനെതിരായ ഗ്രൂപ്പ് സിയിലെ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത നാല് ഗോളിനാണ് ചിലി ജപ്പാനെ തകര്‍ത്തത്. എറിക് പുള്‍ഗാര്‍(41), എഡ്വാര്‍ഡോ വാര്‍ഗാസ്(54, 83), അലക്‌സ് സാഞ്ചസ്(82) എന്നിവരാണ് ചിലിക്കായി വല കുലുക്കിയത്. യുനൈറ്റഡ് താരം അലക്‌സ് സാഞ്ചസ് കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു ഗോള്‍ നേടിയ സാഞ്ചസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. വാര്‍ഗാസ് ഇരട്ടഗോള്‍ നേടി. ചിലിക്ക് ഒപ്പം പിടിക്കാനുള്ള പ്രകടനം ജപ്പാന്‍ പുറത്തെടുത്തെങ്കിലും അവരുടെ പ്രതിരോധത്തിന് മുന്നില്‍ ജപ്പാന്‍ താരങ്ങള്‍ നിഷ്പ്രഭരാവുകയായിരുന്നു. 2015ലും 2016ലും ചാംപ്യന്‍മാരായ ചിലി കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ജപ്പാനോട് തോറ്റ് കിരിടം കൈവിടുകയായിരുന്നു. ഇത്തവണ മിന്നും ഫോമിലാണ് ചിലി.
RELATED STORIES

Share it
Top