Football

കൊവിഡ് വില്ലനായിട്ടും പുതുമുഖങ്ങളെ ഇറക്കിയ സ്‌പെയിനിന് വന്‍ ജയം

അണ്ടര്‍ 21 ടീമിലെ 10 താരങ്ങളുമായാണ് സ്‌പെയിന്‍ ഇന്ന് ലിത്വാനിയയെ നേരിട്ടത്.

കൊവിഡ് വില്ലനായിട്ടും പുതുമുഖങ്ങളെ ഇറക്കിയ സ്‌പെയിനിന് വന്‍ ജയം
X


മാഡ്രിഡ്: കൊവിഡിനെ തുടര്‍ന്ന് താരങ്ങള്‍ എല്ലാം ഐസുലേഷനില്‍ കയറിയപ്പോള്‍ ലിത്വാനിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ സ്‌പെയിനിനായി ഇറങ്ങിയത് അണ്ടര്‍ 21 താരങ്ങള്‍. സീനിയര്‍ ടീമിലെ ഒരു താരവും അണ്ടര്‍ 21 ടീമിലെ 10 താരങ്ങളുമായാണ് സ്‌പെയിന്‍ ഇന്ന് ലിത്വാനിയയെ നേരിട്ടത്. പുതിയ ടീമിന്റെ മികവില്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയവും ടീം നേടി. കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വറ്റസിന് കൊവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ടീം മുഴുവന്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. സീനിയര്‍ താരം ഐബറിന്റെ ബ്രയാന്‍ ഗില്‍ ഒഴികെയുള്ള താരങ്ങള്‍ എല്ലാം 21 വയസ്സിന് താഴെയുള്ളവരാണ്.




Next Story

RELATED STORIES

Share it