Football

ചാംപ്യന്‍സ് ലീഗ്; സെമി ബര്‍ത്തിനായി ചെല്‍സി ഇന്ന് പോര്‍ട്ടോയ്‌ക്കെതിരേ

കോച്ച് ടുഹേലിന്റെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ്.

ചാംപ്യന്‍സ് ലീഗ്; സെമി ബര്‍ത്തിനായി ചെല്‍സി ഇന്ന്  പോര്‍ട്ടോയ്‌ക്കെതിരേ
X


സെവിയ്യാ: ഇംഗ്ലിഷ് പ്രമുഖര്‍ ചെല്‍സി ഇന്ന് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പോര്‍ച്ചുഗല്‍ ശക്തികളായ എഫ് സി പോര്‍ട്ടോയ്‌ക്കെതിരേ. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡ് നേടിയ ആത്മവിശ്വാസത്തിലാണ് ചെല്‍സി ഇന്നിറങ്ങുന്നത്. കോച്ച് ടുഹേലിന്റെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ്. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള അവര്‍ അവസാന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 4-1ന് തളച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ബ്ലൂസ് ഇന്നിറങ്ങുന്നത്. ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമില്ലെന്ന് കോച്ച് ടുഹേല്‍ പറയുന്നു. അനായാസം ഞങ്ങള്‍ ഫൈനലില്‍ എത്തുമെന്നും ഇത്തവണ കിരീടം ചെല്‍സിക്ക് തന്നെയെന്നും ടുഹേല്‍ പറയുന്നു. ഏറെ വീരഗാഥകളില്ലെങ്കിലും ചെല്‍സിയെ അട്ടിമറിക്കാമെന്നാണ് പോര്‍ച്ചുഗല്‍ ടീമിന്റെ ആത്മവിശ്വാസം. രാത്രി 12.30നടക്കുന്ന മല്‍സരം സോണിയില്‍ സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it