Football

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയില്‍ കിടന്ന് 10 വയസ്സുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയില്‍ കിടന്ന് 10 വയസ്സുകാരന്‍ മരിച്ചു
X

മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന്‍ മരിച്ചു.മഹാരാഷ്ട്രയിലെ കോല്‍ഹാംപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ തിരികെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതോടെ അസ്വസ്ഥത കൂടി. അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ അല്‍പനേരത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.




Next Story

RELATED STORIES

Share it