കോപ്പാ: ഖത്തറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍
പതിവില്‍ നിന്ന് വിപരീതമായി ഉണര്‍ന്ന് കളിച്ച അര്‍ജന്റീന മാര്‍ട്ടിന്‍സ് (4), സെര്‍ജിയോ അഗ്വേറോ(82) എന്നിവരുടെ ഗോളിലൂടെയാണ് വിജയം കൈപിടിയിലൊതുക്കിയത്.
BY SRF24 Jun 2019 1:54 AM GMT
X
SRF24 Jun 2019 1:54 AM GMT
സാവോ പോളോ: ഖത്തറിനെ 2-0ത്തിന് തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വാശിയേറിയ ഗ്രൂപ്പ് ബിയിലെ മല്‍സരത്തില്‍ ഖത്തര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. പതിവില്‍ നിന്ന് വിപരീതമായി ഉണര്‍ന്ന് കളിച്ച അര്‍ജന്റീന മാര്‍ട്ടിന്‍സ് (4), സെര്‍ജിയോ അഗ്വേറോ(82) എന്നിവരുടെ ഗോളിലൂടെയാണ് വിജയം കൈപിടിയിലൊതുക്കിയത്. ഖത്തറിന്റെ പിഴവ് മുതലെടുത്ത് നാലാം മിനിറ്റിലായിരുന്നു മാര്‍ട്ടിന്‍സിന്റെ ആദ്യ ഗോള്‍. ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവിലാണ് അഗ്വേറയുടെ ഗോള്‍. മറ്റൊരു മല്‍സരത്തില്‍ പരാഗ്വെയെ കൊളംബിയ 1-0ത്തിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി. ഒരു ജയവും സമനിലയുമായാണ് അര്‍ജന്റീന നോക്കൗട്ടില്‍ പ്രവേശിച്ചത്.
Next Story
RELATED STORIES
വന്‍ ട്വിസ്റ്റ്: ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ...
30 Jun 2022 11:48 AM GMTകെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTമഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്‍...
29 Jun 2022 1:51 PM GMT