Football

ബെല്‍ജിയത്തെ ചാമ്പലാക്കി ഓറഞ്ച് പട; ഡിപ്പേയ്ക്ക് ഡബിള്‍

എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഓറഞ്ച് പട വിജയിക്കുകയായിരുന്നു.

ബെല്‍ജിയത്തെ ചാമ്പലാക്കി ഓറഞ്ച് പട; ഡിപ്പേയ്ക്ക് ഡബിള്‍
X




ആംസ്റ്റര്‍ഡാം: മുന്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ തകര്‍ത്ത് നെതര്‍ലന്റ്‌സ്. നേഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തിലാണ് ബെല്‍ജിയം ഞെട്ടിക്കുന്ന തോല്‍വി നേരിട്ടത്. 4-1നാണ് ഓറഞ്ച് പടയുടെ ജയം. ബാഴ്‌സലോണാ താരം മെംഫിസ് ഡിപ്പേ ഹോളണ്ടിനായി ഇരട്ട ഗോള്‍ നേടി മല്‍സരത്തില്‍ തിളങ്ങി. ഡംഫ്രിസ്, ബെര്‍ഗവിന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ബെല്‍ജിയം സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കു പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. ഇരുടീമും മല്‍സരത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഓറഞ്ച് പട വിജയിക്കുകയായിരുന്നു.





Next Story

RELATED STORIES

Share it