Special

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ലങ്കയും അഫ്ഗാനും തമ്മില്‍

മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ലങ്കയും അഫ്ഗാനും തമ്മില്‍
X


ദുബായ്:ഏഷ്യയിലെ ക്രിക്കറ്റ് ചാംപ്യന്‍മാരെ അറിയാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം.ദുബായില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മല്‍സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. ഇരുവരും ഗ്രൂപ്പ് ബിയിലാണ്. രാത്രി 7.30നാണ് മല്‍സരം.മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.


പഴയ പ്രതാപം ഇല്ലെങ്കിലും ലങ്കന്‍ ടീമിനെ വിലകുറച്ച് കാണാനാവില്ല. ലങ്കന്‍ ക്രിക്കറ്റ് തിരിച്ചുവരവിന്റെ പാതയിലാണ്. ഇത്തവണ ട്വന്റി-20 ഫോര്‍മാറ്റിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. അഫ്ഗാനിസ്താന്‍ നിരയും മോശമല്ലാത്ത ടീമാണ്.


പേസര്‍ ദുഷ്മന്ത ചമീരയുടെ പരിക്കാണ് ലങ്കയുടെ ഏറ്റവും വലിയ തിരിച്ചടി.പരിക്കിനെ തുടര്‍ന്ന് താരം കളിക്കില്ല. പതും നിസങ്ക, ഭാനുക രജപക്‌സെ, സ്പിന്നര്‍ വനിന്‍ഡു ഹസരങ്ക, മഹീഷ തീക്ഷണ എന്നിവരെല്ലാം മികച്ച ഫോമിലാണ്. രണ്ട് ടീമിനും യുഎഇയിലെ പിച്ച് സുപരിചിതമാണ്.അഫ്ഗാന്‍ പ്രതീക്ഷ റാഷിദ് ഖാനിലാണ്.


ശ്രീലങ്ക ടീം: പതും നിസങ്ക, ദനുഷ്‌ക ഗുണതിലക, ചരിത് അസലങ്ക, കുശാല്‍ മെന്‍ഡിസ്, ബാനുക രജപക്‌സ, ദസുന്‍ ഷണക, വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, നുവാന്‍ തുസാര, മഹേഷ് തീക്ഷണ, മതീസ പതിരണ.


അഫ്ഗാനിസ്താന്‍: നജീബുല്ല സദ്രാന്‍, ഹസ്‌റത്തുല്ല നസായ്, ഇബ്രാഹിം സദ്രാന്‍, ഉസ്മാന്‍ ഖാനി, റഹ്‌മാനുല്ല ഗുബാസ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ ഉര്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്, നൂര്‍ അഹമ്മജ്, കരീം ജനത്.


നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. ഇന്ത്യ, പാകിസ്താന്‍, ഹോങ്കോങ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെ ടീം ബംഗ്ലാദേശാണ്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം നാളെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണ്.




Next Story

RELATED STORIES

Share it