Feature

ലോക ഫുട്‌ബോളിലെ വന്‍ശക്തികളാവാന്‍ പിഎസ്ജി; ഇനി തോല്‍പ്പിക്കാനാവില്ല

ഈ സീസണില്‍ ട്രാന്‍സഫര്‍ തുക ഏറ്റവും കൂടുതല്‍ പൊട്ടിച്ചെതും ഖത്തര്‍ ഗ്രൂപ്പ് തന്നെ.

ലോക ഫുട്‌ബോളിലെ വന്‍ശക്തികളാവാന്‍ പിഎസ്ജി; ഇനി തോല്‍പ്പിക്കാനാവില്ല
X


പാരിസ്: ലോക ഫുട്‌ബോളിലെ വന്‍ ശക്തികളാവാന്‍ ഒരുങ്ങികഴിഞ്ഞു പോച്ചീടിനോയുടെ പാരിസ് സെയ്ന്റ് ജര്‍മ്മന്‍. ലോകത്തെ ഒന്നാം നമ്പര്‍ താരമായ മെസ്സി, ഭാവി ലോക താരമെന്ന് വിശേഷിപ്പിക്കുന്ന കിലിയന്‍ എംബാപ്പെ, ലോക ഫുട്‌ബോളില്‍ രാജാക്കന്‍മാരിലൊരാളായ നെയ്മര്‍ ജൂനിയര്‍ ഈ ത്രയങ്ങള്‍ ഒന്നിക്കുമ്പോള്‍ പിഎസ്ജി എതിരാളികളില്ലാതെ ഒന്നാം നമ്പര്‍ ടീമാവുമെന്ന് ഉറപ്പ്. പുതിയ ലക്ഷ്യങ്ങള്‍ക്കായി താന്‍ പ്രയ്തനിക്കുമെന്ന ലിയോയുടെ വാക്കുകളില്‍ ചാംപ്യന്‍സ് ലീഗ് തന്നെ പ്രധാനം. പിഎസ്ജിയുടെ ഏറ്റവും വലിയ സ്വപ്‌നമായ ചാംപ്യന്‍സ് ലീഗ് അത് മെസ്സിയുടെ വരവോടെ പിഎസ്ജി കൈപ്പിടിയിലാക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഫ്രഞ്ച് ലീഗ് വണ്‍ കിരീടം തിരിച്ചുപിടിക്കുക തുടങ്ങിയ പിഎസ്ജി ലക്ഷ്യങ്ങളെല്ലാം മെസ്സിയുടെ വരവോട് യാഥാര്‍ത്ഥ്യമാവുമെന്ന് ഉറപ്പ്.


സ്പാനിഷ് ലീഗിലെ തന്റെ ശത്രുവെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന മുന്‍ റയല്‍ താരം സെര്‍ജിയോ റാമോസും മെസ്സിക്കൊപ്പം ഇറങ്ങുമ്പോള്‍ പിഎസ്ജി എന്ന കോട്ട തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല.റയലിനെ നിരവധി ചാംപ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച കപ്പിത്താനാണ് റാമോസ്. തീര്‍ന്നില്ല പിഎസ്ജിയുടെ താരനിര. മെസ്സിയുടെ അര്‍ജന്റീനയിലെ സഹതാരം ഡി മരിയ, മൗറിസിയോ ഇക്കാര്‍ഡി, മാര്‍ക്വിനോസ്, മാര്‍ക്കോ വെറാറ്റി, വിജനല്‍ഡാം, ഡൊണ്ണരുമ എന്ന വന്‍മതില്‍ ഇവര്‍ അണിനിരക്കുന്നതോടെ പിഎസ്ജി എന്ന ക്ലബ്ബ് എതിരാളികളില്ലാത്ത ടീമാവുമെന്ന് ഉറപ്പ്. ഈ സീസണില്‍ ട്രാന്‍സഫര്‍ തുക ഏറ്റവും കൂടുതല്‍ പൊട്ടിച്ചെതും ഖത്തര്‍ ഗ്രൂപ്പ് തന്നെ. വരും കാലത്ത് ലോക ഫുട്‌ബോളില്‍ പകരം വയ്ക്കാനാവാത്ത ശകതിയായി പിഎസ്ജി മാറുമെന്ന് ഉറപ്പാണ്. എന്നാല്‍ പിഎസ്ജിയിയെല താരങ്ങളുടെ അതിപ്രസരം ടീമിനെ സാരമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.




Next Story

RELATED STORIES

Share it