Feature

താരങ്ങളുടെ പിന്‍മാറ്റം; കൂടുതല്‍ ബാധിച്ചത് രാജസ്ഥാന്‍ റോയല്‍സിനെ

രാജസ്ഥാന്‍ ലോണില്‍ താരങ്ങളെ വാങ്ങാന്‍ ഒരുങ്ങുകയാണ്.

താരങ്ങളുടെ പിന്‍മാറ്റം; കൂടുതല്‍ ബാധിച്ചത് രാജസ്ഥാന്‍ റോയല്‍സിനെ
X


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ വിദേശതാരങ്ങളുടെ കൊഴിഞ്ഞ് പോക്ക് ഏറ്റവും കൂടുതല്‍ ബാധിച്ച ടീം രാജസ്ഥാന്‍ റോയല്‍സാണ്. പരിക്കും ബയോ ബബ്‌ളും കൊവിഡും ഭീതിയുമായി ഇന്ത്യ വിട്ടത് റോയല്‍സിന്റെ നാലോളം താരങ്ങളാണ്. പ്രധാനപ്പെട്ട ഈ താരങ്ങളുടെ കുറവ് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. വരും മല്‍സരങ്ങളില്‍ ഇത് കാര്യമായ തിരിച്ചടിയും ആവും. പരിക്കിനെ തുടര്‍ന്ന് ബെന്‍സ്റ്റോക്ക്‌സ് , ജൊഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ഇന്ത്യ വിട്ടപ്പോള്‍ ബയോ ബബ്‌ളിന്റെ ബുദ്ധിമുട്ട് ചൂണ്ടികാട്ടി ലിയാം ലിവങ്‌സറ്റണും ആന്ദ്രേ ടൈയും ഐപിഎല്‍ ഉപേക്ഷിക്കുകയായിരുന്നു.


താരങ്ങളുടെ കുറവിനെ തുടര്‍ന്ന് രാജസ്ഥാന്‍ ലോണില്‍ താരങ്ങളെ വാങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിനായി ബന്ധപ്പെട്ട ഫ്രാഞ്ചൈസികളുമായി രാജസ്ഥാന്‍ ചര്‍ച്ചയും തുടങ്ങി. ഏതെങ്കിലും രണ്ട് മല്‍സരങ്ങളില്‍ കളിച്ച താരത്തെയാണ് ലോണില്‍ വാങ്ങാന്‍ കഴിയുക. കൂടാതെ വാങ്ങുന്ന താരത്തിന്റെ സ്ഥിരം ഫ്രാഞ്ചൈസിക്കെതിരേ കളിക്കാനും കഴിയില്ല. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് വിജയം നേടിയ റോയല്‍സിന്റെ അടുത്ത മല്‍സരം വ്യാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയാണ്.




Next Story

RELATED STORIES

Share it