ട്വന്റി-20; ഓസിസിനെതിരേ ഇന്ത്യക്ക് ജയം; നടരാജന് മൂന്ന് വിക്കറ്റ്
കണക്ഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായിറങ്ങിയ യുസ്‌വേന്ദ്ര ചാഹലും നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റ് നേടി.

കാന്‍ബെറ: ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യില്‍ ജയം. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് 11 റണ്‍സിന്റെ ആധികാരിക ജയം സന്ദര്‍ശകര്‍ക്ക് നല്‍കിയത്. 161 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഓസിസനെ ഇന്ത്യ നിശ്ചിത ഓവറില്‍ 150 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഏഴ് വിക്കറ്റാണ് ഓസിസിന് നഷ്ടപ്പെട്ടത്. ഇന്ത്യയ്ക്കായി ഇന്ന് ആദ്യമായി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച നടരാജന്‍ മൂന്ന് വിക്കറ്റ് നേടി. നാലോവറില്‍ 30 റണ്‍സ് വഴങ്ങിയാണ് നടരാജന്റെ വിക്കറ്റ് നേട്ടം. ജഡേജയ്ക്ക് പകരം കണക്ഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായിറങ്ങിയ യുസ്‌വേന്ദ്ര ചാഹലും നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റ് നേടി. ഡാര്‍സി ഷോര്‍ട്ട് (34), ഫിഞ്ച് (35), ഹെന്റിക്വിസ് (30) എന്നിവര്‍ക്ക് മാത്രമാണ് ഓസിസ് നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവയ്ക്കാനായത്. നേരത്തെ ബാറ്റിങിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഈ വര്‍ഷം ആദ്യമാണ് ട്വന്റി-20യില്‍ കണക്ഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കാന്‍ തുടങ്ങിയത്.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ (51), ജഡേജ (44) എന്നിവരാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. 23 പന്തില്‍ നിന്നാണ് ജഡേജയുടെ ഇന്നിങ്‌സ്. മലയാളി താരം സഞ്ജു മികച്ച ബാറ്റിങ് തുടങ്ങിയെങ്കിലും 23 റണ്‍സെടുത്ത് പുറത്തായി. കോഹ്‌ലി (9), ധവാന്‍(1), മനീഷ് പാണ്ഡെ(2) എന്നിവര്‍ പെട്ടെന്ന് പുറത്തായി.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT