കൊറോണ: അശ്വിനടക്കം മൂന്ന് താരങ്ങളുടെ കരാര്‍ റദ്ദാക്കി യോര്‍ക്ക്ഷെയര്‍
ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍, കേശവ് മഹാരാജ്, വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളസ് പൂരന്‍ എന്നിവരുടെ കരാറുകളാണ് ക്ലബ്ബ് റദ്ദാക്കിയത്.

ലണ്ടന്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യം കാരണം കൗണ്ടി ക്ലബ്ബ് യോര്‍ക്ക്ഷെയര്‍ മൂന്ന് താരങ്ങളുടെ കരാര്‍ റദ്ദാക്കി. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍, കേശവ് മഹാരാജ്, വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളസ് പൂരന്‍ എന്നിവരുടെ കരാറുകളാണ് ക്ലബ്ബ് റദ്ദാക്കിയത്. താരങ്ങളുടെ സമ്മതപ്രകാരമാണ് കരാര്‍ ഒഴിവാക്കിയതെന്ന് യോര്‍ക്ക്ഷെയര്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ മോക്സണ്‍ അറിയിച്ചു.
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് വിദേശതാരങ്ങളെ ഒഴിവാക്കാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ കരാര്‍ റദ്ദാക്കിയത്. ഭാവിയില്‍ താരങ്ങളെ ടീമിലേക്ക് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മെയ് 28 വരെയായിരുന്നു ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് നിര്‍ത്തിവച്ചത്. എന്നാല്‍, കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ജൂലായ് അവസാനംവരെ ഇത് നീട്ടുകയായിരുന്നു. കൗണ്ടിയുടെ ഈ സീസണ്‍ അവസാനിച്ചെന്നും പുതിയ സീസണ്‍ ആഗസ്തില്‍ ആരംഭിക്കുമെന്നും മോക്സണ്‍ അറിയിച്ചു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT