- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് സന്നാഹം; ഇന്ത്യ എ ടീമിനെ ബദോനി നയിക്കും, തിലകും പരാഗും ടീമില്‍

മുംബൈ: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി തകര്‍ത്തടിച്ച യുവ ഓപ്പണര്‍ പ്രിയാന്‍ ആര്യ ഇന്ത്യ എ ടീമിന്റെ ഓപ്പണറാകും. അശുതോഷ് ശര്‍മയാണ് പ്രിയാന്‍ഷ് ആര്യക്കൊപ്പം ഓപ്പണറായി ടീമിലുള്ളത്.
വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യയുടെ ലോകകപ്പ് താരം തിലക് വര്‍മയും അമേരിക്കക്കെതിരായ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ കളിക്കും. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് മുമ്പ് മല്‍സരപരിചയം ഉറപ്പാക്കാനും കായികക്ഷമത തെളിയിക്കാനും തിലകിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ലോകകപ്പില്‍ ഈ മാസം ഏഴിന് അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മല്‍സരം.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവും ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിന്റെ കളിക്കാരനുമായ ഊര്‍വില്‍ പട്ടേലും എ ടീമിലുണ്ട്.ഇന്ത്യന്‍ ടീമില്‍ നിന്ന് ദീര്‍ഘകാലമായി പുറത്തിരിക്കുന്ന റിയാന്‍ പരാഗ് ആകും ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പരാഗിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.
തമിഴ്‌നാട് താരം എന്‍ ജഗദീഷനാണ് എ ടീമിന്റെ വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ ജഗദീഷനെ ധ്രുവ് ജുറെലിന്റെ ബാക്ക് അപ്പ് കീപ്പറായി ഇന്ത്യന്‍ ടീമിലെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ രവി ബിഷ്‌ണോയിയും ലോകകപ്പ് സന്നാഹ മല്‍സരത്തിനുള്ള എ ടീമിലുണ്ട്.പരിക്കുമൂലം ദീര്‍ഘകാലമായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എക്‌സപ്രസ് പേസര്‍ മായങ്ക് യാദവും എ ടീമിലിടം നേടി.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ എ-യുഎസ്എ ലോകകപ്പ് സന്നാഹ മത്സരം നടക്കുക. ഈ മാസം ആറിന് നമീബിയയുമായും ഇന്ത്യ എ ടീം സന്നാഹ മത്സരം കളിക്കുന്നുണ്ട്. ബെംഗളൂരുവിലാണ് ഈ മല്‍സരം.സന്നാഹ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലൂടെയും ഇന്ത്യയുടെ മല്‍സരങ്ങള്‍ തല്‍സമയം കാണാനാകും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















