- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം ആന്ദ്രേ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു; അവസാന പരമ്പര ഓസ്‌ട്രേലിയക്കെതിരേ
West Indies firebrand Russell retires from international cricke

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സല്‍ അന്താരാഷ്ട്ര ക്രക്കറ്റില്‍നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയക്കെതിരായ അഞ്ച് മല്‍സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളായിരിക്കും ടീമിനായുള്ള റസലിന്റെ അവസാന മല്‍സരങ്ങള്‍. 37-കാരനായ താരത്തെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസലിന്റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് ആദ്യ രണ്ട് മത്സരങ്ങള്‍. ആദരസൂചകമായ ഒരു പോസ്റ്റിലൂടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് റസല്‍ വിരമിക്കുന്നതായി അറിയിച്ച് പോസ്റ്റിട്ടത്.
വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധാനംചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണെന്ന് റസല്‍ പ്രസ്താവനയില്‍ അറിയിച്ചു. കുട്ടിക്കാലത്ത് ഈ നിലയില്‍ എത്തുമെന്ന് കരുതിയതല്ല. എന്നാല്‍, കളിച്ചുതുടങ്ങുകയും കായികരംഗത്തെ സ്നേഹിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് നേടാനാകുമെന്ന് മനസ്സിലാക്കുന്നു. മെറൂണ്‍ ജഴ്സിയില്‍ ഒരു മുദ്ര പതിപ്പിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനുമുള്ള ആഗ്രഹമാണ് മികച്ച കളിക്കാരനാവാന്‍ പ്രേരിപ്പിച്ചത്. വിന്‍ഡീസിനായി കളിക്കാന്‍ ഇഷ്ടപ്പെടുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ സ്വന്തം നാട്ടില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും ഇഷ്ടപ്പെടുന്നു. കരീബിയന്‍ ദ്വീപിലെ അടുത്ത തലമുറയ്ക്ക് മാതൃകയായി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും റസല്‍ പറഞ്ഞു.
2019 മുതല്‍ റസല്‍ ട്വന്റി-20 മല്‍സരങ്ങളില്‍ മാത്രമാണ് രാജ്യത്തെ പ്രതിനിധാനം ചെയ്തത്. വെസ്റ്റ് ഇന്‍ഡീസിനായി 84 ട്വന്റി-20 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 1078 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും 71 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോര്‍. 61 വിക്കറ്റുകളും നേടി. 19 റണ്‍സിന് മൂന്ന് വിക്കറ്റ് എന്നതാണ് മികച്ച ബൗളിങ് പ്രകടനം. 56 ഏകദിനങ്ങളില്‍നിന്നായി 1034 റണ്‍സ് നേടി. നാല് അര്‍ധ സെഞ്ചുറികളുണ്ട്. പുറത്താവാതെ നേടിയ 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 70 വിക്കറ്റുകളും നേടി. 35 റണ്‍സിന് നാല് വിക്കറ്റാണ് മികച്ച ബൗളിങ് പ്രകടനം. രാജ്യത്തിനായി ഒരു ടെസ്റ്റ് മാത്രമേ കളിച്ചുള്ളൂ. 2012-ലും 2016-ലും ഐസിസി ടി20 ലോകകപ്പ് നേടിയ വിന്‍ഡീസ
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















