- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരാന്‍ വിരമിച്ചു; പ്രഖ്യാപനം 29ാം വയസ്സില്‍

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് മുന്‍ നായകനും സൂപ്പര്‍താരവുമായ നിക്കോളാസ് പുരാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 29-ാം വയസിലാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമെന്നും മെറൂണ്‍ കുപ്പായത്തില്‍ കളിക്കാനായത് അഭിമാനമാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്രിക്കറ്റ് മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ചെന്നും വെസ്റ്റിന്‍ഡീസ് ജനതയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയെന്നും പറഞ്ഞ താരം പിന്തുണച്ച ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദിയും അറിയിച്ചു.

ക്രിക്കറ്റില്‍ സമീപകാലത്ത് വിന്‍ഡീസ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്റര്‍മാരിലൊരാളാണ് പുരാന്‍. 2016ല്‍ ട്വന്റി-20 ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വിന്‍ഡീസിന്റെ നെടുംതൂണായി മാറി. 2019 ഫെബ്രുവരിയില്‍ ഏകദിനത്തിലും അരങ്ങേറി. 2022ല്‍ വിന്‍ഡീസിന്റെ ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടു. 2023ലെ ലോകകപ്പിനു യോഗ്യത നേടാതെ വെസ്റ്റിന്‍ഡീസ് പുറത്തായതിനു ശേഷം പുരാന്‍ ഒറ്റ രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ല. രാജ്യാന്തര ഏകദിനത്തില്‍ 61 മത്സരങ്ങളില്‍നിന്ന് 1983 റണ്‍സാണ് പുരാന്റെ സമ്പാദ്യം. ഇതില്‍ മൂന്നു സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. രാജ്യാന്തര ട്വന്റി-20യില്‍ 106 മത്സരങ്ങളില്‍നിന്ന് 2275 റണ്‍സ് നേടി.
കഴിഞ്ഞ വര്‍ഷം ട്വന്റി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (170) നേടിയ താരമെന്ന നേട്ടം ഉള്‍പ്പെടെ ക്രിക്കറ്റ് കരിയറില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മിന്നുന്ന ഫോമിലായിരുന്നു താരം. 14 മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധ ശതകങ്ങളുള്‍പ്പെടെ 524 റണ്‍സാണ് അടിച്ചെടുത്തത്. 40 സിക്‌സറുകളുമായി കൂടുതല്‍ സിക്‌സ് നേടിയ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
RELATED STORIES
ദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMTമന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോര്‍ച്ച; തടഞ്ഞ്...
21 Jun 2025 6:39 AM GMT