മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരം കാണുന്ന ആര്‍സിബി സ്‌ക്വാഡിന്റെ ആവേശഭരിതമായ നിമിഷങ്ങളിലൂടെ
ആര്‍സിബി സ്‌ക്വാഡിന്റെ ആവേശഭരിതമായ നിമിഷങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്.

മുംബൈ: കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടുമ്പോള്‍ ഏറ്റവും ടെന്‍ഷനില്‍ മല്‍സരം കണ്ടവര്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്‌ക്വാഡ്. ഡല്‍ഹിയുടെ തോല്‍വിയാണ് ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റ് നല്‍കുക. ഇതിന് മുംബൈ ഇന്ത്യന്‍സ് തോല്‍ക്കുകയും വേണം. ആര്‍സിബി ആരാധകര്‍ ആഗ്രഹിച്ചത് പോലെ ഡിസി തോറ്റു. മുംബൈ ഇന്ത്യന്‍സ് ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റും നല്‍കി.
മല്‍സരം കാണുന്ന ആര്‍സിബി സ്‌ക്വാഡിന്റെ ആവേശഭരിതമായ നിമിഷങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. ടീം സ്‌ക്വാഡ് ഒരുമിച്ചിരുന്നാണ് മല്‍സരം കാണുന്നത്. ടോസ് മുതലുള്ള ഒരു നിമിഷവും അവര്‍ നഷ്ടപ്പെടുത്തിയില്ല. ഡിസിയുടെ തോല്‍വിയിലേക്കുള്ള ഓരോ നിമിഷവും അവര്‍ ആഘോഷിച്ചു. മുംബൈയുടെ ജയത്തിലേക്കുള്ള ഒരു പടവിനും കട്ട സപ്പോര്‍ട്ടും. ഇടയ്ക്ക് ഡിസി ലീഡെടുക്കുമ്പോഴുള്ള ടെന്‍ഷനും ഇതെല്ലാം ആര്‍സിബി സ്‌ക്വാഡിലുണ്ടായിരുന്നു. മുംബൈയേക്കാള്‍ ജയം ആവശ്യം ആര്‍സിബിയ്ക്കായിരുന്നു. അവര്‍ ട്വിറ്ററില്‍ മുംബൈക്ക് നന്ദിയും രേഖപ്പെടുത്തി. പ്ലേ ഓഫിന് യോഗ്യത ലഭിച്ച ആര്‍സിബി വന്‍ ആഘോഷവും നടത്തി.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലോഗോയില്‍ മുംബൈയ്ക്ക് പിന്തുണ നല്‍കിയിരുന്നു. മുംബൈയുടെ നീല കളറാണ് അവര്‍ ലോഗോയ്ക്ക് നല്‍കിയതും.
RCB qualified for the playoffs for the third consecutive year. We bring to you raw emotions, absolute joy and post-match celebrations, as the team watched #MIvDC. This is how much it meant to the boys last night.@kreditbee#PlayBold #IPL2022 #Mission2022 #RCB #ನಮ್ಮRCB pic.twitter.com/5lCbEky8Xy
— Royal Challengers Bangalore (@RCBTweets) May 22, 2022
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT