ഐപിഎല്‍; കോട്ടങ്ങള്‍ക്കിടയില്‍ ഒരു വന്‍ റെക്കോഡുമായി വിരാട് കോഹ്‌ലി
219 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

മുംബൈ: കരിയറിലെ ഏറ്റവും മോശം ഫോമില്‍ കടന്ന് പോവുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് അപൂര്‍വ്വ നേട്ടം. ഐപിഎല്‍ 6,500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് താരം നേടിയത്.ഇന്ന് പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തിലാണ് ആര്‍സിബി താരം പുതിയ റെക്കോഡിട്ടത്. 14 പന്തില്‍ 20 റണ്‍സ് നേടി കോഹ്‌ലി പെട്ടെന്ന് പുറത്തായെങ്കിലും റെക്കോഡ് നേട്ടം കൈവരിക്കാന്‍ താരത്തിനായി.
219 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഈ സീസണില്‍ കോഹ്‌ലി ആര്‍സിബിയ്ക്കായി മികച്ച ഇന്നിങ്‌സുകള്‍ കളിച്ചത് കുറവാണ്. 58, 48, 30 എന്നിവയാണ് താരത്തിന്റെ ടോപ് സ്‌കോറുകള്‍. മറ്റ് മൂന്ന് മല്‍സരങ്ങളില്‍ താരം റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.ബാക്കിയുള്ള മല്‍സരങ്ങളില്‍ 9, 12, 1, 5 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഐപിഎല്ലിലെ താരത്തിന്റെ ഏറ്റവും മോശം സീസണായിരുന്നു ഇത്.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT