തലശ്ശേരിക്കാരന് റിസ്വാന് സെഞ്ചുറി; യു എ ഇക്ക് തകര്പ്പന് ജയം
2019ലാണ് വലംകൈയ്യന് ബാറ്റ്സ്മാനായ റിസ്വാന് യുഎഇ ടീമിനായി അരങ്ങേറ്റം നടത്തിയത്.

അബുദാബി; തലശ്ശേരിക്കാരന് ചുണ്ടാങാപൊയില് റിസ്വാന് എന്ന മലയാളി ക്രിക്കറ്ററുടെ ആദ്യ സെഞ്ചുറി ചുക്കാന് പിടിച്ചത് എമിറേറ്റ്സ് ടീമിന്റെ ജയത്തിന്. അയര്ലന്റിനെതിരായ ആദ്യ ഏകദിനത്തിലാണ് റിസ്വാന്് 109 റണ്സ് നേടി മാന് ഓഫ് ദി മാച്ച് ആയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയര്ലന്റ് 50 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 265 റണ്സ് നേടുകയായിരുന്നു. മറുപടി ബാറ്റിങില് യു എ ഇ ഒരോവര് ബാക്കി നില്ക്കെ നാല് വിക്കറ്റ് നഷ്ടത്തില് ജയം കണ്ടു. 2019ലാണ് വലംകൈയ്യന് ബാറ്റ്സ്മാനായ റിസ്വാന് യുഎഇ ടീമിനായി അരങ്ങേറ്റം നടത്തിയത്. 136 പന്തില് ഒമ്പത് ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് റിസ് വാന്റെ ഇന്നിങ്സ്. നേപ്പാളിനെതിരെ ആയിരുന്നു അരങ്ങേറ്റം. ചെന്നൈക്കാരനായ വൃത്യാ അരവിന്ദാണ് ടീമിന്റെ വിക്കറ്റ് കീപ്പര്. ജയത്തോടെ നാല് മല്സരങ്ങളടങ്ങിയ പരമ്പരയില് യുഎഇ ലീഡ് നേടി.
RELATED STORIES
ഷാര്ജ അന്താരാഷ്ട്ര പുസ്തക മേളയില് 2213 പ്രസാധകര്
13 Oct 2022 5:43 PM GMTവെടിക്കാരന് ചെമ്മീന്; ഭീകരനാണിവന്, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTചെങ്ങാലിക്കോടന് സ്പെഷ്യല് ഓണച്ചന്തയുമായി വരവൂര് ഗ്രാമപഞ്ചായത്ത്
3 Sep 2022 6:47 PM GMT