Cricket

യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സി പി റിസ് വാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സി പി റിസ് വാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
X

റിയാദ്: യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മലയാളി താരം സി പി റിസ്വാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി -20 ലോകകപ്പില്‍ റിസ്വാന്‍ യുഎഇ ടീമിന്റെ നായകനായി ഇറങ്ങി ചരിത്രമെഴുതിയിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളിയാണ് തലശേരിക്കാരനായ സിപി റിസ്വാന്‍. ജോലിക്കായി 2014ല്‍ യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മല്‍സരങ്ങളിലെ പ്രകടന മികവില്‍ 2019ല്‍ ദേശീയ ടീം അംഗമായി. മുന്‍നിര ബാറ്ററും ലെഗ് സ്പിന്നറുമാണ്. 2019ല്‍ നേപ്പാളിനെതിരായ ഏകദിന മല്‍സരത്തിലൂടെയാണു രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2020ല്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ഏകദിന മല്‍സരത്തില്‍ കന്നി രാജ്യാന്തര സെഞ്ചുറിയും നേടി.

കേരളത്തിനായി അണ്ടര്‍ 17 മുതല്‍ അണ്ടര്‍ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടര്‍ 25 ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിച്ചതും റിസ്വാന്‍ തന്നെയായിരുന്നു. 2011 സീസണില്‍ കേരള രഞ്ജി ടീമില്‍ അംഗമായി. വിജയ് ഹസാരെ ടൂര്‍ണമെന്റിലും പങ്കെടുത്തു. സൈദാര്‍പള്ളി പൂവത്താങ്കണ്ടിയില്‍ എം പി അബ്ദുല്‍ റൗഫിന്റെയും സി.പി.നസ്‌റീനിന്റെയും മകനാണ്.





Next Story

RELATED STORIES

Share it