Cricket

വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡ്; കരുണ്‍ നായര്‍ പുറത്ത്, ദേവ് ദത്ത് പടിക്കല്‍ ടീമില്‍, എന്‍ ജഗദീഷനും ടീമില്‍

വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡ്; കരുണ്‍ നായര്‍ പുറത്ത്, ദേവ് ദത്ത് പടിക്കല്‍ ടീമില്‍, എന്‍ ജഗദീഷനും ടീമില്‍
X

മുംബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന രണ്ട് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന മലയാളി താരം കരുണ്‍ നായരെ ഒഴിവാക്കിയാണ് പ്രഖ്യാപനം. മറ്റൊരു പാതി മലയാളിയായ ദേവ് ദത്ത് പഠിക്കലിന് ടീമില്‍ ഇടം ലഭിച്ചു. പരിക്കിനെ തുടര്‍ന്ന് ഋഷഭ് പന്തിനും ടീമില്‍ സ്ഥാനമില്ല. പരിക്കിന്റെ പിടിയിലായിരുന്ന ജസ്പ്രീത് ബുംറയും ടീമില്‍ സ്ഥാനം ലഭിച്ചു. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. ധ്രുവ് ജുറേല്‍ ആണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി തമിഴ്‌നാടിന്റെ എന്‍ ജഗദീഷന്‍ ടീമില്‍ സ്ഥാനം ലഭിച്ചു. യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ്ക്യഷ്ണ എന്നിവരും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ് മാസത്തേക്ക് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് ശ്രേയസ് അയ്യര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് താരത്തെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it