ഐപിഎല്ലിന് ഇന്ന് തുടക്കം; ജഡേജയുടെ സിഎസ്‌കെയും അയ്യരുടെ കെകെആറും നേര്‍ക്ക് നേര്‍
7.30ന് നടക്കുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ചാനലുകളിലും ഡിസ്‌നി പ്‌ളസ് ഹോട്ട്‌സ്റ്റാറിലും കാണാം.

മുംബൈ: മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ ഐപിഎല്‍ കാര്‍ണിവല്‍. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റണ്ണേഴ്‌സ് അപ്പായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇരുടീമും പുതിയ ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലാണ് ഇറങ്ങുന്നത്.ഐപിഎല്ലിലെ ചെന്നൈ ആധിപത്യം നിലനിര്‍ത്താന്‍ ജഡേജയും കെകെആറിനെ പുതിയ ഉയരത്തിലെത്തിക്കാന്‍ കെകെആറും ശ്രമിക്കുമ്പോള്‍ മല്‍സരം തീപ്പാറും. ടീമിലെ മിന്നും താരങ്ങളായ ഫഫ് ഡു പ്ലിസ്സിസ്, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഇല്ലാതെ പുതിയ സൈനിങുകളായ ഡെവണ്‍ കോണ്‍വെ, ആദം മില്‍നെ എന്നിവരുമായാണ് ടീം ഇറങ്ങുക. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം നിതീഷ് റാണ, വെങ്കിടേഷ് അയ്യര്‍, സുനില്‍ നരേയ്ന്‍ എന്നിവര്‍ തന്നെയാണ് കെകെആറിന്റെ ഇത്തവണത്തെയും പ്രതീക്ഷ. 7.30ന് നടക്കുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ചാനലുകളിലും ഡിസ്‌നി പ്‌ളസ് ഹോട്ട്‌സ്റ്റാറിലും കാണാം.
RELATED STORIES
ലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT