Cricket

ലോകകപ്പ്; ശ്രീലങ്കയ്ക്കും അയര്‍ലന്റിനും ജയം

ലങ്കയ്ക്കായി തീക്ഷണ മൂന്ന് വിക്കറ്റ് നേടി. കുമാര, ഹസരങ്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലോകകപ്പ്; ശ്രീലങ്കയ്ക്കും അയര്‍ലന്റിനും ജയം
X


അബുദാബി: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട യോഗ്യതാ മല്‍സരങ്ങളില്‍ ശ്രീലങ്കയ്ക്കും അയര്‍ലന്റിനും ജയം. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ശ്രീലങ്ക നമീബിയക്കെതിരേ ഏഴ് വിക്കറ്റിന്റെ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 96 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ 13.3 ഓവറില്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുക്കുകയായിരുന്നു. 19.3 ഓവറിലാണ് നമീബിയ 96 റണ്‍സെടുത്തത്. ലങ്കയ്ക്കായി അവിഷ്‌കാ ഫെര്‍ണാണ്ടോ 30ഉം രാജപക്‌സെ 42 ഉം റണ്‍സെടുത്തു.


ലങ്കയ്ക്കായി തീക്ഷണ മൂന്ന് വിക്കറ്റ് നേടി. കുമാര, ഹസരങ്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഹോളണ്ടിനെതിരേ അയര്‍ലന്റ് ഏഴ് വിക്കറ്റിന്റെ ജയം നേടി. 106 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ അയര്‍ലന്റ് 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈക്കലാക്കി. ടോസ് നേടിയ ഹോളണ്ട് നിശ്ചിത ഓവറില്‍ 106 റണ്‍സെടുക്കുകയായിരുന്നു.




Next Story

RELATED STORIES

Share it