Cricket

ലോകകപ്പ്; വന്‍ ജയവുമായി ബംഗ്ലാ കടുവകള്‍ സൂപ്പര്‍ 12ലേക്ക്

മുഹമ്മദുള്ള(50), ഷാഖിബുല്‍ ഹസ്സന്‍ (46), ലിറ്റണ്‍ ദാസ് (29) എന്നിവര്‍ ബംഗ്ലാദേശിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.

ലോകകപ്പ്; വന്‍ ജയവുമായി ബംഗ്ലാ കടുവകള്‍ സൂപ്പര്‍ 12ലേക്ക്
X


ദുബയ്: പപ്പുവാ ന്യൂഗനിയയെ കൂറ്റന്‍ റണ്‍സിന് വീഴ്ത്തി ബംഗ്ലാദേശ് ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ലേക്ക് പ്രവേശിച്ചു.84 റണ്‍സിന്റെ വന്‍ ജയമാണ് ബംഗ്ലാദേശ് നേടിയത്. 181 റണ്‍സായിരുന്നു പപ്പുവാ ന്യൂഗനിയയുടെ ലക്ഷ്യം. എന്നാല്‍ 19.3 ഓവറില്‍ പപ്പുവാ നൂഗനിയ പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനായി ഷാഖിബുല്‍ ഹസ്സന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സെയ്ഫുദ്ദീന്‍, തസ്‌കിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.


ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. മുഹമ്മദുള്ള(50), ഷാഖിബുല്‍ ഹസ്സന്‍ (46), ലിറ്റണ്‍ ദാസ് (29) എന്നിവര്‍ ബംഗ്ലാദേശിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.




Next Story

RELATED STORIES

Share it