സൂര്യകുമാറിന്റെ കന്നി സെഞ്ചുറി; നേടിയത് തകര്‍പ്പന്‍ റെക്കോഡുകള്‍
ട്വന്റി-20 ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യ

ട്രന്റ്ബ്രിഡ്ജ്:ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ തേടിയെത്തിയത് നിരവധി റെക്കോഡുകള്‍.48 പന്തിലാണ് താരം സെഞ്ചുറി നേടിയത്. 55 പന്തില്‍ 117 റണ്‍സുമായാണ് താരം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാന്‍ താരത്തിന്റെ ഇന്നിങ്‌സ് മതിയായിരുന്നില്ല.
ട്വന്റി-20 ചരിത്രത്തില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ്. ട്വന്റിയില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മയാണ് ഒന്നാം സ്ഥാനത്ത്. 43 പന്തില്‍ രോഹിത്ത് 118 റണ്‍സാണ് അന്ന് നേടിയത്. വിദേശത്ത് ട്വന്റിയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമെന്ന റെക്കോഡും സൂര്യ സ്വന്തമാക്കി. 2016ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ 110 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ പേരിലായിരുന്നു മുമ്പ് ഈ റെക്കോഡ്. ദീപക് ഹൂഡ(104), കെ എല്‍ രാഹുല്‍ (101), സുരേഷ് റെയ്‌ന(101), രോഹിത്ത് ശര്‍മ്മ(100) എന്നിവരാണ് മറ്റ് സെഞ്ചുറി നേട്ടക്കാര്‍.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMT