പഞ്ചാബിനെതിരേ സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ ജയം
45 റണ്‍സിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്. 212 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

ഹൈദരാബാദ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 45 റണ്‍സിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്. 212 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം നേടിയ ഹൈദരാബാദിന്റെ ഖലീല്‍ അഹമ്മദ്, റാഷിദ് ഖാന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയും വാലറ്റവും തകര്‍ന്നത് പഞ്ചാബിന് തിരിച്ചടിയായി. 56 പന്തില്‍ ലോകേഷ് 79 റണ്‍സെടുത്തു. വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍(4) പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. മായങ്ക് അഗര്‍വാള്‍(27), നിക്കോളസ് പൂരന്‍(21) എന്നിവരാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്.
ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധസെഞ്ചുറി(81) മികവിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മനീഷ് പാണ്ഡേ(36), മുഹമ്മദ് നബി(20), സാഹാ(28) എന്നിവരാണ് ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചവര്‍. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
RELATED STORIES
ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMT