ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക് അനായാസ ജയം
ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടി.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക് 38 റണ്‍സ് ജയം.ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് പിന്‍തുടര്‍ന്ന ലങ്ക 126 റണ്‍സിന് പുറത്താവുകയായിരുന്നു.18.3 ഓവറില്‍ അവര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഭുവനേശ്വര്‍ കുമാറും സൂര്യ കുമാര്‍ യാദവുമാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടി. ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് നേടി.
അവിഷ്‌ക ഫെര്‍ണാഡോ(26), അസ്‌ലങ്കാ (44) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചു നിന്നത്. നേരത്തെ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തു. സൂര്യ കുമാര്‍ യാദവ്(50), ശിഖര്‍ ധവാന്‍ (46) എന്നിവരാണ് ഇന്ത്യയ്ക്കായി മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചവര്‍. സഞ്ജു സാംസണ്‍ 27 റണ്‍സെടുത്ത് പുറത്തായി. ട്വന്റിയില്‍ ഇന്ന് അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഇന്ന് അരങ്ങേറ്റം നടത്തിയ പേസര്‍ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് നേടി.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT