ഐ പി എല്‍ 2021; ആര്‍സിബിയെ പിടിച്ചുകെട്ടി സണ്‍റൈസേഴ്‌സ്
ബാംഗ്ലൂരിനെ 149 റണ്‍സില്‍ ഒതുക്കിയാണ് വാര്‍ണറുടെ ടീം കരുത്ത് കാട്ടിയത്.

ചെന്നൈ; ശക്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂരിനെ 149 റണ്‍സില്‍ ഒതുക്കിയാണ് വാര്‍ണറുടെ ടീം കരുത്ത് കാട്ടിയത്. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ആര്‍സിബിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂരിന് 149 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ആര്‍സിബി നിരയില്‍ 59 റണ്‍സ് നേടിയ മാക്‌സ്വല്‍ ആണ് ടോപ് സ്‌കോറര്‍. കോഹ്‌ലി 33 റണ്‍സെടുത്ത് പുറത്തായത് ഒഴിച്ചാല്‍ ബാക്കിയുള്ള താരങ്ങള്‍ എല്ലാം ഇന്ന് ഫ്‌ളോപ്പായിരുന്നു. ദേവ്ദത്ത് പടിക്കല്‍ 11 റണ്‍സെടുത്ത് പുറത്തായി. ഷഹബാസ് അഹമ്മദ്(14), ഡിവില്ലിയേഴ്‌സ് (1), വാഷിങ്ടണ്‍ സുന്ദര്‍ (8), ക്രിസ്റ്റ്യയ്ന്‍ (1), ജാമിസണ്‍ (12) എന്നിവര്‍ക്കാര്‍ക്കും ഫോം കണ്ടെത്താനായില്ല. ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ മൂന്നും റാഷിദ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, ഷഹബാസ് നദീം, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
RELATED STORIES
മെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില് സ്വര്ണ്ണം കടത്താന്...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന് എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില് മരണപ്പെട്ടു
19 March 2023 11:35 AM GMT