Cricket

അവസാന ഏകദിനവും കൈവിട്ടു; ഇന്ത്യക്ക് നാണക്കേട്; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

34 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ദീപക് ചാഹറാണ് ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയത്.

അവസാന ഏകദിനവും കൈവിട്ടു; ഇന്ത്യക്ക് നാണക്കേട്; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
X

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആശ്വാസജയവുമില്ലാതെ ഇന്ത്യ കീഴ്ടങ്ങി. ദക്ഷിണാഫ്രിക്കയാവട്ടെ 3-0ത്തിന് പരമ്പരയും തൂത്തുവാരി. ക്യാപ്റ്റന്‍ രാഹുലിന് കീഴില്‍ ഏകദിന പരമ്പര ഇന്ത്യക്ക് നിരാശ മാത്രമാണ് നല്‍കിയത്. ആരാധകര്‍ക്ക് വിജയപ്രതീക്ഷ നല്‍കി ഇന്ത്യ കൈയ്യെത്തും ദൂരത്താണ് ജയം കൈവിട്ടത്.നാല് റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി.288 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ഇന്ത്യ നാല് പന്ത് ശേഷിക്കെ 283 റണ്‍സിന് പുറത്താവുകയായിരുന്നു.





ദീപക് ചാഹറും (54) ജസ്പ്രീത് ബുംറയുമാണ് ഇന്ത്യക്ക് വിജയപ്രതീക്ഷനല്‍കിയത്. സ്‌കോര്‍ 278ല്‍ നില്‍ക്കെ ചാഹര്‍ പുറത്തായതോടെ ഇന്ത്യന്‍ പതനം തുടങ്ങി. തുടര്‍ന്നുള്ള വിക്കറ്റുകള്‍ അടിക്കിടെ പോയതോടെ ഇന്ത്യന്‍ തോല്‍വി പൂര്‍ണ്ണമായി.


മറുപടി ബാറ്റിങില്‍ ക്യാപ്റ്റന്‍ രാഹുല്‍ പെട്ടെന്ന് പുറത്തായെങ്കിലും ധവാനും (61), കോഹ്‌ലിയും(65) ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഇരുവര്‍ക്കും ശേഷമെത്തിയ ശ്രേയസ് അയ്യര്‍ (26) സൂര്യ കുമാര്‍ യാദവ് (39) എന്നിവര്‍ അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും പിന്നീട് പുറത്തായി. 34 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ദീപക് ചാഹറാണ് ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയത്.


ക്വിന്റണ്‍ ഡീകോക്കിന്റെ ക്ലാസ്സിക്ക്് സെഞ്ചുറിയാണ് (124) ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് നേരത്തെ കരുത്ത് പകര്‍ന്നത്. സൂപ്പര്‍ താരം വാന്‍ ഡെര്‍ ഡുസെന്‍ 52ഉം മില്ലര്‍ 39 റണ്‍സ് നേടി. ടോസ് ലഭിച്ച ഇന്ത്യ ആതിഥേയരെ ബാറ്റിങിനയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ച വെങ്കിടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ശ്രാര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വാര്‍ കുമാര്‍ എന്നിവരെ പുറത്തിരുത്തി. പകരം ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ജയന്ത് യാദവ്, സൂര്യകുമാര്‍ യാദവ് എന്നിവരെ ഉള്‍പ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കായി മൂന്നും ദീപക് ചാഹര്‍, ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.




Next Story

RELATED STORIES

Share it