Cricket

ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍

എന്നാല്‍ ഈ തീരുമാനത്തിന് ബിസിസിഐ അനുമതി നല്‍കുമോ എന്ന് കണ്ടറിയാം.

ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
X

മുംബൈ: പുറം വേദനയെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ രംഗത്ത്. പുറം വേദനയെ തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ വേണമെന്നാണ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെയും ബിസിസിഐയുടെയും തീരുമാനം. ശസ്ത്രക്രിയക്ക് വിധേയനാവുന്നതോടെ താരം ഏഴ് മാസമാണ് കളത്തിന് പുറത്താവുക. ഇതോടെ ഐപിഎല്ലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും അയ്യര്‍ക്ക് നഷ്ടമാവും.



ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വച്ച് നടക്കുന്ന ഏകദിന ലോകകപ്പും താരത്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ട്. കരിയറിലെ പ്രധാനപ്പെട്ട ടൂര്‍ണ്ണമെന്റുകളാണ് അയ്യര്‍ക്ക് നഷ്ടപ്പെടുക. ഇതേ തുടര്‍ന്നാണ് താരം ശസ്ത്രക്രിയ വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നത്. ദീര്‍ഘകാലമായുള്ള പുറം വേദനയ്ക്ക് ഇന്‍ജക്ഷന്‍ എടുക്കുകയാണ് പതിവ്. ഇതു തുടരാമെന്നും ലോകകപ്പിന് ശേഷം ശസ്ത്രക്രിയ നടത്താമെന്നുമാണ് അയ്യരുടെ തീരുമാനം. ഇതിനായി താരം ബിസിസിഐ, എന്‍സിഎ എന്നിവര്‍ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ്. ഐപിഎല്‍ പകുതിക്ക് ശേഷം കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേരാനും ശേഷിക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുമാണ് അയ്യരുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിന് ബിസിസിഐ അനുമതി നല്‍കുമോ എന്ന് കണ്ടറിയാം.




Next Story

RELATED STORIES

Share it