Cricket

മൂന്നാം ട്വന്റി-20യിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ഗോള്‍ഡന്‍ ഡക്ക്

മൂന്നാം ട്വന്റി-20യിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ഗോള്‍ഡന്‍ ഡക്ക്
X

ഗുവാഹത്തി: ന്യൂസിലന്റിനെതിരായ മൂന്നാം ട്വന്റി-20യിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. മല്‍സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു ഇന്ത്യന്‍ ഇന്നിങ്സിന്റെ ആദ്യ പന്തില്‍ പുറത്തായി. പേസര്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

ആദ്യ രണ്ടു മല്‍സരങ്ങളില്‍ 10, 5 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. 2 ഓവറിന് അപ്പുറത്തേക്കു 2 ഇന്നിങ്സുകളും നീണ്ടിരുന്നില്ല. ഗുവാഹത്തിയില്‍ നടക്കുന്ന മൂന്നാം ട്വന്റി-20 മല്‍സരത്തില്‍ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈല്‍ ഇന്നിങ്സിനായാണ് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചും നിരാശപ്പെടുത്തിയുമാണ് സഞ്ജു ഗോള്‍ഡന്‍ ഡക്കായി പുറത്തായത്.

ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞ് ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു.




Next Story

RELATED STORIES

Share it