Cricket

മുംബൈയ്‌ക്കെതിരേ സൂപ്പര്‍ ഓവറില്‍ റോയലായി ബാംഗ്ലൂര്‍

മുംബൈ ഇന്ത്യന്‍സിനെതിരേ സൂപ്പര്‍ ഓവറിലാണ് ബാംഗ്ലൂരിന്റെ ജയം.

മുംബൈയ്‌ക്കെതിരേ സൂപ്പര്‍ ഓവറില്‍ റോയലായി ബാംഗ്ലൂര്‍
X
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. മുംബൈ ഇന്ത്യന്‍സിനെതിരേ സൂപ്പര്‍ ഓവറിലാണ് ബാംഗ്ലൂരിന്റെ ജയം. സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ ഏഴ് റണ്‍സ് ലക്ഷ്യം ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സെടുക്കുകയായിരുന്നു. മുംബൈയ്ക്കായി പൊള്ളാര്‍ഡ് അഞ്ചും ഹാര്‍ദ്ദിക്ക് പാണ്ഡെ ഒരു റണ്ണും എടുത്തു. പൊള്ളാര്‍ഡിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. മറുപടി ബാറ്റിങില്‍ ഡി വില്ല്യേഴ്‌സ് ആറും കോഹ്‌ലി അഞ്ചും റണ്‍സെടുത്ത് മുംബൈ സ്‌കോര്‍ പിന്‍തുടരുകയായിരുന്നു. നേരത്തെ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 201 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 201 റണ്‍സെടുക്കുകയായിരുന്നു. മല്‍സരം സമനിലയിലായതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു.ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.ദേവ് ദത്ത് പടിക്കല്‍ (54), ആരോണ്‍ ഫിഞ്ച് (52), ഡി വില്ല്യേഴ്‌സ് (55) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പതിവ് പോലെ ക്യാപ്റ്റന്‍ കോഹ്‌ലി ഇന്നും ഫോമിലേക്കുയര്‍ന്നില്ല. താരം മൂന്ന് റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിങില്‍ ഇഷാന്‍ കിഷന്റെ 99 റണ്‍സിന്റെ ചുവട് പിടിച്ച് മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 58 പന്തില്‍ നിന്നാണ് താരം 99 റണ്‍സെടുത്തത്. ഒമ്പത് സിക്‌സറുകളാണ് ഇഷാന്‍ അടിച്ചെടുത്തത്. ഇഷാന് തുണയായി പൊള്ളാര്‍ഡ് 24 പന്തില്‍ 60 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ എട്ട് റണ്‍സെടുത്ത് പുറത്തായി.


Next Story

RELATED STORIES

Share it