Cricket

രോഹിത്തിന് സെഞ്ചുറി; 384 റണ്‍സ് ലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക

നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടര്‍ന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെടുത്തു. നാളെ ഒരുദിനം ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 384 റണ്‍സ് വേണം.

രോഹിത്തിന് സെഞ്ചുറി; 384 റണ്‍സ് ലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക
X

വിശാഖപട്ടണം: രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മയുടെ മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശക്തമായ നിലയില്‍. നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടര്‍ന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെടുത്തു. നാളെ ഒരുദിനം ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 384 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടങ്ങിയ സന്ദര്‍ശകര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തിട്ടുണ്ട്.

നേരത്തെ ഇന്ത്യയ്ക്കുവേണ്ടി രോഹിത്ത് ശര്‍മ 127 റണ്‍സെടുത്താണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. പൂജാര 81 റണ്‍സെടുത്തു.ജഡേജ (40), കോഹ്‌ലി (31), രഹാനെ (27) എന്നിവരും ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡ് ഇന്ന് രോഹിത്ത് ശര്‍മ സ്വന്തമാക്കി. ഇന്ന് ഏഴ് സിക്‌സും ഒന്നാം ഇന്നിങ്‌സില്‍ ആറ് സിക്‌സും രോഹിത്ത് നേടി.

Next Story

RELATED STORIES

Share it