Cricket

ഋഷഭ് പന്ത് അപകടനില തരണം ചെയ്തു; ഉറങ്ങിപോയത് അപകട കാരണം

നിലവില്‍ താരത്തിന്റെ നില തൃപ്തികരമാണ്.

ഋഷഭ് പന്ത് അപകടനില തരണം ചെയ്തു; ഉറങ്ങിപോയത് അപകട കാരണം
X


ന്യൂഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. താരം ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പോലിസ് വ്യക്തമാക്കി. ഇന്ന് രാവിലെ 5.30നാണ് താരം അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. താരം തനിച്ച് സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് കാറാണ് ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാറിന്റെ ഗ്ലാസ്സ് തല്ലിപ്പൊട്ടിച്ചാണ് ഋഷഭ് പന്തിനെ പുറത്തെടുത്തത്. നെറ്റിയിലും കാലിലുമാണ് പരിക്കേറ്റത്. നിലവില്‍ താരത്തിന്റെ നില തൃപ്തികരമാണ്.




Next Story

RELATED STORIES

Share it