Cricket

ആദ്യ ജയത്തിനായി ഹൈദരാബാദ് ഇന്നിറങ്ങും; എതിരാളി പഞ്ചാബ് കിങ്‌സ്

വന്‍ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയാകും ഹൈദരാബാദ് ഇന്നിറങ്ങുക.

ആദ്യ ജയത്തിനായി ഹൈദരാബാദ് ഇന്നിറങ്ങും; എതിരാളി പഞ്ചാബ് കിങ്‌സ്
X


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ജയം പോലും നേടാത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യ ജയത്തിനായി ഇന്നിറങ്ങും. എതിരാളി പഞ്ചാബ് കിങ്‌സാണ്. മല്‍സരം ഉച്ചയ്ക്ക് 3.30 ചെന്നൈയിലാണ് നടക്കുന്നത്. കെ എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബാകട്ടെ ഒരു മല്‍സരത്തില്‍ മാത്രമാണ് ജയിച്ചത്.ആദ്യ മല്‍സരത്തില്‍ രാജസ്ഥാനോട് മാത്രമാണ് ജയിച്ചത്. രണ്ടാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും മൂന്നാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടുമാണ് പഞ്ചാബ് തോറ്റത്. കൊല്‍ക്ക, ബാംഗ്ലൂര്‍, മുംബൈ എന്നീ ടീമുകളോടാണ് ഹൈദരാബാദ് തോറ്റത്. ജയിക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കൈയ്യെത്തും ദൂരത്താണ് ഹൈദരാബാദ് കൈവിട്ടത്. വന്‍ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയാകും ഹൈദരാബാദ് ഇന്നിറങ്ങുക. പഞ്ചാബാകട്ടെ ഹൈദരാബാദിനെതിരേ അനായാസ ജയം നേടുമെന്ന ലക്ഷ്യത്തിലാണ് ഇറങ്ങുന്നത്.




Next Story

RELATED STORIES

Share it