Cricket

വിരമിക്കലിനൊരുങ്ങി പാക് സൂപ്പര്‍ താരം ഫഖര്‍ സമാന്‍

വിരമിക്കലിനൊരുങ്ങി പാക് സൂപ്പര്‍ താരം ഫഖര്‍ സമാന്‍
X

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ നിരാശാജനകമായ പ്രചാരണത്തെത്തുടര്‍ന്ന് പാകിസ്ഥാന്റെ സ്റ്റാര്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കളിക്കാരനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്താന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 34 കാരന്‍ തന്റെ തീരുമാനം പിസിബിയെ അറിയിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കുന്നു.

''ചാംപ്യന്‍സ് ട്രോഫി എന്റെ അവസാന ഐസിസി ടൂര്‍ണമെന്റായിരിക്കും. ഏകദിന ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ', സമാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വിരമിക്കാനുള്ള പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഫഖര്‍ സമനോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളാണ്. സമാന്‍ ഹൈപ്പര്‍തൈറോയിഡിസവുമായി മല്ലിടുകയാണ്, ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. കൂടാതെ, ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്ഥാന്റെ ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ഒടുവില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.





Next Story

RELATED STORIES

Share it