Cricket

ലോകകപ്പ്; റിസ്‌വാന്‍ (67), ഫഖര്‍ (55*); ഓസിസിന് ലക്ഷ്യം 177 റണ്‍സ്

ബാബര്‍ 39 റണ്‍സെടുത്ത് പുറത്തായി.

ലോകകപ്പ്; റിസ്‌വാന്‍ (67), ഫഖര്‍ (55*); ഓസിസിന് ലക്ഷ്യം 177 റണ്‍സ്
X


ദുബയ്: ട്വന്റി-20 ലോകകപ്പ് രണ്ടാം സെമിയില്‍ പാകിസ്താനെതിരേ ഓസിസിന് ലക്ഷ്യം 177 റണ്‍സ്. ടോസ് ലഭിച്ച ഓസ്‌ട്രേലിയ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ടീമിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് റിസ്‌വാനാണ് ടോപ്പ് സ്‌കോറര്‍ (67). ഓപ്പണിങില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമൊത്ത് മികച്ച കൂട്ടുകെട്ടാണ് റിസ്‌വാന്‍ പണിതത്. ബാബര്‍ 39 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് വന്ന ഫഖര്‍ പുറത്താവാതെ 55 റണ്‍സും നേടി. ആസിഫ് അലി, ശുഹൈബ് മാലിഖ്, ഹഫീസ് എന്നിവര്‍ ഇന്ന് പെട്ടെന്ന് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും കമ്മിന്‍സ്, സാമ്പ എന്നിവര്‍ ഓസിസിനായി ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it