ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് കോഹ്‌ലി പൂര്‍ണ്ണമായും വിട്ടുനിന്നേക്കും
ന്യൂസിലന്റ് പരമ്പരയിലെ ട്വന്റി-ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുക കെ എല്‍ രാഹുലാണ്.

ഡല്‍ഹി: ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്‌ലി ഈ മാസം അവസാനം ഇന്ത്യയില്‍ നടക്കുന്ന ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് വിട്ട് നിന്നേക്കും. ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് നിരവധി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയാണ് ടീമിനെ നയിക്കേണ്ടത്. താരം രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേരുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലും കോഹ്‌ലി മാറിനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാനസികമായും ശാരീരികമായും പൂര്‍ണ്ണ വിശ്രമമാണ് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നത്. ഡിസംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയോടെ കോഹ് ലി ടീമിനൊപ്പം ചേരും. ട്വന്റിയ്ക്ക് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും കോഹ്‌ലിയില്‍ നിന്ന് ഒഴിവായേക്കും. ന്യൂസിലന്റ് പരമ്പരയിലെ ട്വന്റി-ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുക കെ എല്‍ രാഹുലാണ്. കിവികള്‍ക്കെതിരായ സ്‌ക്വാഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT