Cricket

വെല്ലിങ്ടണ്‍ ടെസ്റ്റ്; ഇന്ത്യയ്‌ക്കെതിരേ ന്യൂസിലന്റിന് 10 വിക്കറ്റ് ജയം

രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നപ്പോള്‍ ജയം ആതിഥേയര്‍ക്കൊപ്പമായിരുന്നു. നാലാം ദിനമായ ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യ 191 റണ്‍സിന് പുറത്തായി.

വെല്ലിങ്ടണ്‍ ടെസ്റ്റ്; ഇന്ത്യയ്‌ക്കെതിരേ ന്യൂസിലന്റിന് 10 വിക്കറ്റ് ജയം
X

വെല്ലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ റെക്കോഡ് പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യന്‍ ടീമിന് ന്യൂസിലന്റിനെതിരേ കനത്ത തോല്‍വി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ചാംപ്യന്‍ഷിപ്പില്‍ കളിച്ച ഏഴ് ടെസ്റ്റ് പരമ്പരയിലും ഇന്ത്യയ്ക്കായിരുന്നു ജയം. കിവികള്‍ക്കെതിരേ ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.

ഇന്ന് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നപ്പോള്‍ ജയം ആതിഥേയര്‍ക്കൊപ്പമായിരുന്നു. നാലാം ദിനമായ ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യ 191 റണ്‍സിന് പുറത്തായി. എട്ട് റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്റ് 1.4 ഓവറില്‍ ഒമ്പത് റണ്‍സെടുത്ത് ജയം വരുതിയിലാക്കി. ടിം സൗത്തി ട്രെന്റ് ബോള്‍ട്ട് എന്നിവരുടെ ബൗളിങ് മികവാണ് ന്യൂസിലന്റിന് മിന്നും ജയം നല്‍കിയത്. ഇന്ന് നാലിന് 144 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യാ രഹാനെ (29), ഹനുമന്‍ വിഹാരി (15), ഋഷഭ് പന്ത് (25) എന്നിവരെ ഞൊടിയിടയില്‍ നഷ്ടമായി. സ്‌കോര്‍ ഇന്ത്യ: 165, 191. ന്യൂസിലന്റ്: 348, 9

Next Story

RELATED STORIES

Share it