Cricket

ന്യൂസിലന്റ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ വിരമിക്കുന്നു

തുടര്‍ന്ന് ഓസിസ്, നെതര്‍ലന്റ്‌സ് എന്നിവര്‍ക്കെതിരേ നടക്കുന്ന ആറ് ഏകദിനങ്ങളിലും പങ്കെടുക്കും.

ന്യൂസിലന്റ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ വിരമിക്കുന്നു
X


വെല്ലിങ്ടണ്‍: ന്യൂസിലന്റ് ക്രിക്കറ്റ് ഐക്കണ്‍ റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ശനിയാഴ്ച ബംഗ്ലാദേശിനെതിരേ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് ടെയ്‌ലര്‍ അറിയിച്ചു. 37കാരനായ ടെയ്‌ലര്‍ 2006ലാണ് കിവികള്‍ക്കായി അരങ്ങേറ്റം കുറിച്ചത്. ന്യൂസിലന്റിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡും ടെയ്‌ലറുടെ പേരിലാണ്. ബംഗ്ലാദേശിനെതിരേ അവസാന ടെസ്റ്റ് കളിക്കും. തുടര്‍ന്ന് ഓസിസ്, നെതര്‍ലന്റ്‌സ് എന്നിവര്‍ക്കെതിരേ നടക്കുന്ന ആറ് ഏകദിനങ്ങളിലും പങ്കെടുക്കും. ഇതോടെ കരിയറിന് അവസാനം കുറിക്കുമെന്ന് ടെയ്‌ലര്‍ ട്വിറ്ററിലൂടെ അറിയിച്ചു.




Next Story

RELATED STORIES

Share it