സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് വീണ്ടും തോല്‍വി
ഗ്രൂപ്പ് ഇയില്‍ അഞ്ച് മല്‍സരങ്ങളും ജയിച്ച് ഹരിയാന നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.
BY FAR19 Jan 2021 4:07 PM GMT

X
FAR19 Jan 2021 4:07 PM GMT
വാംഖഡെ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. കഴിഞ്ഞ മല്‍സരത്തില്‍ ആന്ധ്രയോട് തോറ്റ കേരളം ഇന്ന് ഹരിയാനയോടും തോറ്റു. തോല്‍വി കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ഹരിയാന ഉയര്‍ത്തിയ 199 റണ്‍സ് പിന്‍തുടര്‍ന്ന കേരളം 194 റണ്‍സിന് പുറത്തായി. സച്ചിന്‍ ബേബി (68), സഞ്ജു സാംസണ്‍ (51) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടിയെങ്കിലും ജയം എത്തിപ്പിടിക്കാന്‍ കേരളത്തിന് ആയില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ 35 റണ്‍സ് നേടി. ഗ്രൂപ്പ് ഇയില്‍ അഞ്ച് മല്‍സരങ്ങളും ജയിച്ച് ഹരിയാന നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച കേരളത്തിന് 12 പോയിന്റാണുള്ളത്.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT