Cricket

രഹാനെ വെടിക്കെട്ട്; മുംബൈ ഇന്ത്യന്‍സിനെ തരിപ്പണമാക്കി സൂപ്പര്‍ കിങ്‌സ്

27 പന്തില്‍ മൂന്ന് സിക്‌സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയിലാണ് രഹാനെ 61 റണ്‍സെടുത്ത് താരമായത്.

രഹാനെ വെടിക്കെട്ട്; മുംബൈ ഇന്ത്യന്‍സിനെ തരിപ്പണമാക്കി സൂപ്പര്‍ കിങ്‌സ്
X


മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ അജിങ്ക്യാ രഹാനെയെന്ന ബാറ്റ്‌സ്മാന്‍ അടിച്ച് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരേ നേടിക്കൊടുത്തത് ക്ലാസ്സിക്ക് ജയം. ഏഴ് വിക്കറ്റിനാണ് ധോണിപ്പടയുടെ ജയം. 158 റണ്‍സായിരുന്നു സിഎസ്‌കെയുടെ ലക്ഷ്യം. 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം പിന്തുടര്‍ന്നു. 27 പന്തില്‍ മൂന്ന് സിക്‌സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയിലാണ് രഹാനെ 61 റണ്‍സെടുത്ത് താരമായത്. 40 റണ്‍സെടുത്ത് ഗെയ്ക്ക് വാദും രഹാനെയ്ക്ക് തുണയായി. ശിവം ഡുബേ 28ഉം അമ്പാടി റായിഡും 20ഉം റണ്‍സ് നേടി.ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ ടോപ് സ്‌കോറര്‍ ഇഷാന്‍ കിഷനാണ്. ഡേവിഡ് 31 റണ്‍സ് നേടി. ലീഗില്‍ മുംബൈക്ക് ഒരു ജയവും നേടാനായിട്ടില്ല. സിഎസ്‌കെയുടെ രണ്ടാം ജയമാണ്.






Next Story

RELATED STORIES

Share it