Cricket

'നോട്ട്ബുക്കില്‍ ഒപ്പിട്ട്' വിക്കറ്റ് ആഘോഷം ; ദിഗ്വേഷിനു സസ്പെന്‍ഷന്‍; അഭിഷേക് ശര്‍മ്മയ്ക്കും ശിക്ഷ

നോട്ട്ബുക്കില്‍ ഒപ്പിട്ട് വിക്കറ്റ് ആഘോഷം ; ദിഗ്വേഷിനു സസ്പെന്‍ഷന്‍; അഭിഷേക് ശര്‍മ്മയ്ക്കും    ശിക്ഷ
X

ലഖ്നൗ: നിരന്തരം താക്കീതും പിഴയും കിട്ടിയിട്ടും വിക്കറ്റ് നേടിയ ശേഷമുള്ള നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടര്‍ന്ന ലഖ്നൗ സൂപ്പര്‍ജയന്റ്സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി. താരത്തെ ഒരു കളിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. തെറ്റ് ആവര്‍ത്തിച്ചതിനാല്‍ 50 ശതമാനം പിഴയും ഒടുക്കണം.

നേരത്തെയുള്ള ശിക്ഷകളുടെ ഭാഗമായി താരത്തിനു മൊത്തത്തില്‍ 5 ഡീമെറിറ്റ് പോയിന്റുകള്‍ വന്നിരുന്നു. ഇതോടെയാണ് ഒരു കളിയില്‍ നിന്നുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുറത്താക്കിയ ശേഷമായിരുന്നു താരത്തിന്റെ ട്രേഡ് മാര്‍ക്ക് ആഘോഷം. എന്നാല്‍ ഇത് അഭിഷേകിനേയും ചൊടിപ്പിച്ചതോടെ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമാണ് മൈതാനത്തുണ്ടായത്.


സംഭവത്തില്‍ അഭിഷേകിനും ശിക്ഷയുണ്ട്. താരം 25ശതമാനം പിഴയടക്കണം. ഒരു ഡിമെറിന്റ് പോയിന്റും താരത്തിനെതിരെ ചുമത്തി. ഇതു മൂന്നാം തവണയാണ് ദിഗ്വേഷ് നിയമം ലംഘിക്കുന്നത്. ലഖ്നൗവിന്റെ ഗുജറാത്തിനെതിരായ പോരാട്ടത്തില്‍ താരത്തിനു കളിക്കാന്‍ സാധിക്കില്ല.നിലവില്‍ എല്‍എസ്ജി പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നു ഉറപ്പായിട്ടുണ്ട്. സീസണില്‍ സ്ഥിരതയോടെ ബൗളിങ് നടത്തിയ ടീമിലെ അപൂര്‍വ താരങ്ങളിലൊരാളാണ് രതി. താരം 12 കളിയില്‍ നിന്നു 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it