Cricket

ലിയാം ലിവിങ്സ്റ്റണ്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി

ജൊഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്കസ് എന്നിവര്‍ നേരത്തെ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചിരുന്നു.

ലിയാം ലിവിങ്സ്റ്റണ്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി
X

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ലിയാം ലിവിങ്‌സ്റ്റണ്‍ പിന്‍മാറി. ബയോ ബബ്‌ളില്‍ കഴിയാനുള്ള ബുദ്ധിമുട്ട് കാരണമാണ് പിന്‍മാറുന്നതെന്ന് ലിവിങ്‌സറ്റണ്‍ അറിയിച്ചു. ഇതോടെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ താരമായി ലിവിങ്സ്റ്റണ്‍. നേരത്തെ പരിക്കിനെ തുടര്‍ന്ന് ജൊഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്കസ് എന്നിവര്‍ നേരത്തെ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചിരുന്നു. ഈ സീസണിലെ രാജസ്ഥാന്റെ മൂന്ന് മല്‍സരങ്ങളിലും ലിവിങ്സ്റ്റണ്‍ കളിച്ചിരുന്നില്ല.




Next Story

RELATED STORIES

Share it