Cricket

നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു; രാഹുലിനെതിരേ വീണ്ടും വെങ്കിടേഷ് പ്രസാദ്

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും മോശം ശരാശരിയില്‍ ഒരു താരവും കളിച്ചിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു.

നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു; രാഹുലിനെതിരേ വീണ്ടും വെങ്കിടേഷ് പ്രസാദ്
X


ഡല്‍ഹി: നീതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. നിരന്തരമായി ഫോമിലല്ലാത്ത കെ എല്‍ രാഹുലിന് ഇന്ത്യന്‍ സ്‌ക്വാഡില്‍ വീണ്ടും വീണ്ടും അവസരം നല്‍കിയതിനെതിരേയാണ് പ്രസാദ് ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ 17 റണ്‍സിനാണ് ഇന്ന് രാഹുല്‍ പുറത്തായത്. തുടര്‍ന്നാണ് പ്രസാദിന്റെ രൂക്ഷ വിമര്‍ശനം.





കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും മോശം ശരാശരിയില്‍ ഒരു താരവും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു. 2021 ഡിസംബറിലാണ് രാഹുല്‍ അവസാനമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങള്‍ മികച്ച ഫോമിലാണ്. രാഹുലിന് വീണ്ടും അവസരം നല്‍കുമ്പോള്‍ കഴിവുള്ളവരുടെ സ്ഥാനം നഷ്ടപ്പെടുകയാണ്.ഇന്ത്യയിലെ മികച്ച 10 ഓപ്പണര്‍മാരില്‍ രാഹുലിന് സ്ഥാനമില്ലെന്നും പ്രസാദ് വ്യക്തമാക്കി. ചിലരുടെ വേണ്ടപ്പെട്ടവനായത് കൊണ്ടാണ് രാഹുലിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതെന്ന് പ്രസാദ് ദിവസങ്ങള്‍ക്ക്് മുമ്പ് വ്യക്തമാക്കിയിരുന്നു.






Next Story

RELATED STORIES

Share it