മുംബൈ ഇന്ത്യന്‍സ് 152 ന് പുറത്ത്; റസ്സലിന് അഞ്ച് വിക്കറ്റ്
അഞ്ച് വിക്കറ്റ് നേടിയ റസ്സലിന്റെ തീപ്പൊരി ബൗളിങാണ് മുംബൈക്ക് തിരിച്ചടിയായത്.
BY FAR13 April 2021 3:56 PM GMT
X
FAR13 April 2021 3:56 PM GMT
ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 152ന് പുറത്താക്കി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ്. അഞ്ച് വിക്കറ്റ് നേടിയ ആന്ദ്ര റസ്സലിന്റെ തീപ്പൊരി ബൗളിങാണ് മുംബൈക്ക് തിരിച്ചടിയായത്. ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മയും (43) സൂര്യകുമാര്‍ യാദവും (56) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് ബാറ്റിങ് താളം കണ്ടെത്താനായില്ല. ഡികോക്ക് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇഷാന് കിഷന് ഒരു റണ്‍സെടുത്ത് പുറത്തായി. പാണ്ഡെ സഹോദരന്മാര് 15 വീതം റണ്‍സെടുത്ത് പുറത്തായി. പൊള്ളാര്‍ഡ് (5),ക്രുനാല്‍, ജാന്സെന്(0),രാഹുല്‍ ചാഹര്‍(8),ബുംറ(0) എന്നിവരുടെ വിക്കറ്റുകളാണ് റസ്സല്‍ നേടിയത്. രണ്ട് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്താണ് റസ്സലിന്റെ അഞ്ച് വിക്കറ്റ് നേട്ടം.
Next Story
RELATED STORIES
എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്‍എസ്എസ് ക്യാംപിലെത്തി, ജനറല്‍ സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര്‍ ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില്‍ എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT