ഫഫ് ഡു പ്ലിസ്സിസ്-95, ഗെയ്ക്ക്‌വാദ്-64; ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍
60 പന്തിലാണ് ഫഫ് ഡു പ്ലിസ്സിസ് 95 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. കൊല്‍ക്കത്തയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് ചെന്നൈ നേടിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് (64), ഫഫ് ഡു പ്ലിസ്സിസ് (95) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. 42 പന്തിലാണ് ഗെയ്ക്ക്‌വാദിന്റെ ഇന്നിങ്‌സ്. 60 പന്തിലാണ് ഫഫ് ഡു പ്ലിസ്സിസ് 95 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. മോയിന്‍ അലി 25 റണ്‍സെടുത്തപ്പോള്‍ ധോണി ഇന്ന് 17 റണ്‍സെടുത്ത് പുറത്തായി.
കൊല്‍ക്കത്താ നിരയില്‍ കമേലഷ് നാഗര്‍കോട്ടിയും സുനില്‍ നരേയ്‌നും ഇന്നിറങ്ങി. ഹര്‍ഭജന്‍ സിങും ഷാഖിബുള്‍ ഹസ്സനും പകരമായാണ് ഇരുവരും ടീമില്‍ ഇടം നേടിയത്. ചെന്നൈയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പേസ് താരം ലുംഗി എന്‍ഗിഡി കളിക്കും. വിന്‍ഡീസ് താരം ബ്രാവോയ്ക്ക് പകരമാണ് എന്‍ഗിഡി ടീമിലെത്തിയത്.
RELATED STORIES
വിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMT